സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; വിമതർക്ക് ആശംസയുമായി ഹമാസ്
Mail This Article
സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യങ്ങളെന്ന് ഹമാസ്. ബാഷർ അൽ അസദ് ഭരണം വീണ ശേഷമുള്ള ഹമാസിന്റെ ആദ്യ പ്രതികരണമാണിത്. ‘‘ഞങ്ങൾ സിറിയയിലെ മഹത്തായ ജനങ്ങൾക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. കൂടാതെ സിറിയയിലെ ജനങ്ങളുടെ ഇഷ്ടം, സ്വാതന്ത്ര്യം, രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ എന്നിവയെ മാനിക്കുന്നു. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ അസദിന് ശേഷമുള്ള സിറിയ ചരിത്രപരവും നിർണായകവുമായ പങ്ക് തുടരും’’ – ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, അട്ടിമറിക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ-അസദ് മോസ്കോയിലേക്ക് പലായനം ചെയ്‌തെന്ന വാർത്തകളിൽ പ്രതികരിക്കാൻ ക്രെംലിൻ വിസമ്മതിച്ചു. പ്രസിഡന്റ് അസദ് എവിടെയാണെന്നതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സംഭവിച്ചത് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.