വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഒടുവിൽ ഹൃദയാഘാതം; മധ്യവയസ്കന്റെ മരണത്തിൽ യുവാവ് അറസ്റ്റിൽ
Mail This Article
×
പുൽപ്പള്ളി∙ മാരപ്പൻമൂല അങ്ങാടിയിൽ സംഘർമുണ്ടായതിനു പിന്നാലെ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അയ്നാംപറമ്പിൽ ജോൺ (56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയിൽ ലിജോ അബ്രഹാമിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഞായാറാഴ്ച വൈകിട്ട് മാരപ്പൻമൂല അങ്ങാടിയിൽ വച്ച് ജോണും ലിജോയും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടർന്ന് വീട്ടിലെത്തിയ ജോൺ കുഴഞ്ഞുവീണു.
ഉടൻ പുൽപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മർദനമേറ്റതിനാലാണ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ലിജോയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്നും സംഘർഷം ഹൃദയാഘാതത്തിന് ഇടയാക്കിയെന്നും ഡോക്ടർ രേഖപ്പെടുത്തി. തുടർന്ന് ഇന്ന് വൈകിട്ടോടെ ജോണിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
English Summary:
Man Dies After Fight at Marappanmoola Market : A fight at Marappanmoola market allegedly led to the death of a 56-year-old man, prompting the arrest of a 42-year-old suspect.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.