ADVERTISEMENT

പത്തനംതിട്ട∙ കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു. പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായാണ് ചുമതലയേറ്റത്. ഭൂരേഖ തഹസിൽദാരുടെ ചുമതലയാണു വഹിക്കുക.

കോന്നി തഹസിൽദാരായ മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണു സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിനു പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന. ഇതാണു സർക്കാർ അംഗീകരിച്ചത്.

English Summary:

Manjusha Joins Pathanamthitta Collectorate: K. Manjusha, wife of late Kannur ADM K. Naveen Babu, has joined the Pathanamthitta Collectorate as Senior Superintendent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com