ADVERTISEMENT

തിരുവല്ല ∙ പെൺകുട്ടിയെ വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ 21കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജർമൻ ഭാഷ പഠിക്കുന്ന കുമളി കൊല്ലംപട്ടട പുഷ്പശേരിൽ അഭിജിത് ഷാജി(21)യാണു മരിച്ചത്. ഉച്ചയ്ക്ക് 3.20ന് തിരുമൂലപുരത്തെ വാടകമുറിയിലാണ് സംഭവം.

അഭിജിത് ഫോണിൽ വിളിച്ചപ്പോൾ തന്നെ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തു നിന്ന് ഓട്ടോയിൽ ഇവിടെ എത്തിയിരുന്നു. എന്നാൽ അഭിജിത് തൂങ്ങിയ നിലയിൽ നിൽക്കുന്നതാണ് കണ്ടത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സഹപാഠിയായ പെൺകുട്ടിയും അഭിജിത്തും അടുപ്പത്തിലായിരുന്നു. പെൺകുട്ടി ബന്ധത്തിൽ നിന്നു പിൻമാറുന്ന കാര്യം അഭിജിത്തിനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇരുവരും ഒന്നര വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പിന്നീടു ചില പ്രശ്നങ്ങളുണ്ടായതോടെ ബന്ധത്തിൽ നിന്നു പിന്മാറാൻ തീരുമാനിച്ചെന്നാണു പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. 

ഇന്ന് രാവിലെയാണ് അഭിജിത് കുമളിയിലെ വീട്ടിൽ നിന്ന് തിരുവല്ലയിലെത്തിയത്. ഇരുവരും ഉച്ചയ്ക്ക് അഭിജിത് താമസിക്കുന്ന മുറിയിൽ വച്ച് സംസാരിച്ചിരുന്നു. പെൺകുട്ടി ബന്ധത്തിൽ നിന്നു പിന്മാറിയെന്നു തോന്നിയ അഭിജിത് ഇവരെ വിഡിയോ കോൾ‌ വിളിച്ച് കയർ കാണിച്ച് തൂങ്ങിമരിക്കാൻ‌ പോകുകയാണെന്നു പറഞ്ഞു. അഭിജിത്തിന്റെ ബന്ധുക്കളെത്തിയ ശേഷം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. സംസ്കാരം പിന്നീട്. ഷാജിയുടെയും രേണുകയുടെയും മകനാണ് അഭിജിത്. സഹോദരൻ അഖിൽ.

English Summary:

21-Year-Old Student Dies by Suicide in Thiruvalla After Video Call with Girlfriend: a 21-year-old student in Thiruvalla, was found dead by hanging in his rented room following a video call with his girlfriend where he threatened to take his own life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com