ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ  അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ വിമർശനം. ‘‘അന്ന് പറയേണ്ടെന്നു കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി  നേതൃത്വം മുന്നോട്ടുപോകണം’’– അദ്ദേഹം പറഞ്ഞു.

കെ.സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണം. പാർട്ടി പുനഃസംഘടനയില്‍  യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

English Summary:

Chandi Oommen Criticized Congress Campaign : Chandi Oommen expresses dissatisfaction with the Palakkad by-election campaign, calling for unity and youth representation in the Congress party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com