ADVERTISEMENT

കൊച്ചി ∙ ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണെന്നും നേതാക്കളുടെ ഫ്ലെക്സ് കാണാനല്ലെന്നും ഹൈക്കോടതി. ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഫ്ലെക്സ് വച്ച സംഭവത്തിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റ വിശദീകരണം. 

ശബരിമല തീർഥാടകരുടെ ഇടത്താവളമായ തുറവൂർ ക്ഷേത്രത്തിൽ തീർഥാടകർക്ക് അന്നദാനമൊരുക്കിയതിന് അഭിവാദ്യമർപ്പിച്ചു വച്ച ഫ്ലെക്സിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ വിമർശനം. ക്ഷേത്രം ഫ്ലെക്സ് വയ്ക്കാനുള്ള സ്ഥലമാണോ എന്ന് കോടതി ചോദിച്ചു. ഭക്തരിൽ നിന്ന് പിരിക്കുന്ന പണം കൊണ്ടല്ലേ ഇക്കാര്യം ചെയ്യുന്നത്. സർക്കാരിനും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിക്കുന്ന ഫ്ലെക്സാണത്. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, സ്ഥലം എംഎൽഎ, ദേവസ്വം ബോർഡ് പ്രസി‍ഡന്റ് തുടങ്ങിയവരുടെ മുഖവും ഇതിലുണ്ട്. ഭക്തർ വരുന്നത് ഇത് കാണാനല്ല, ഭഗവാനെ കാണാനാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. 

ക്ഷേത്രം ഉപദേശക സമിതിയാണ് ഫ്ലെക്സ് വച്ചതെന്ന് അറിയിച്ചപ്പോള്‍ ഇതല്ല സമിതിയുടെ പണിയെന്നും ഭക്തരുടെ തീർഥാടനം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കലാണ് അവർ ചെയ്യേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു.

English Summary:

Flex boards : The Kerala High Court criticizes the display of flex boards featuring politicians at the Thuravoor Mahadeva Temple, emphasizing that temples are for deities, not political advertising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com