ADVERTISEMENT

ശബരിമല ∙ സന്നിധാനത്തു പതിനെട്ടാംപടി കയറാനും ദർശനത്തിനുമുള്ള വലിയ തിരക്ക് തുടരുന്നു. രാവിലെ നട തുറന്നപ്പോൾ ശരംകുത്തി വരെയായിരുന്ന ക്യൂ തുടരുകയാണ്. പകൽ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പനി പടരാൻ ഇടയാക്കി. 22 ദിവസത്തിനിടെ 67,597 പേരാണു ചികിത്സ തേടിയത്.

ഇന്നലെ 78,036 പേർ ദർശനം നടത്തി. അതിൽ 14,660 പേർ സ്പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്. ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയിൽനിന്നു മണിക്കൂറിൽ 4200 മുതൽ 4300 വരെ തീർഥാടകർ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Sabarimala Temple News Updates: Sabarimala Sannidhanam is witnessing a huge influx of devotees eager to climb the 18 sacred steps for darshan. However, the fluctuating weather conditions, with scorching heat during the day and dense fog by evening, have led to a surge in fever cases among the pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com