നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ
Mail This Article
×
കോഴിക്കോട് ∙ കീഴരിയൂർ നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിൻ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെ മീൻപിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
കൊയിലാണ്ടി പൊലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ എന്നും കൂടെ മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല.
English Summary:
Newborn Baby found Dead: Newborn Baby Found Dead in Nellyadi River, Kozhikode: Police Investigate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.