ADVERTISEMENT

വാഷിങ്ടൻ ∙ അധികാരത്തിലേറിയാൽ ഉടൻ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രണ വിധേയമാക്കുമെന്ന് തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്. 

നിലവിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വർഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്കും  താൽക്കാലിക  വീസകളിൽ (ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ) യുഎസിൽ താമസിക്കുന്നവർക്കും യുഎസിൽവച്ചു ജനിക്കുന്ന കുട്ടികൾക്കു പൗരത്വം ലഭിച്ചിരുന്നു. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ട്രംപും  അനുകൂലികളും  പലപ്പോഴും വിമർശനമുന്നയിച്ചിട്ടുണ്ട്. യുഎസ് പൗരത്വം നേടുന്നതിന് കർശന മാനദണ്ഡങ്ങൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. 

യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ  അവകാശം. അതിനാൽ പുതിയ തീരുമാനം പ്രാവർത്തികമാക്കണമെങ്കിൽ നിരവധി നിയമ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്. 

English Summary:

Donald Trump To Eliminate Birthright Citizenship: Its Impact On Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com