തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം: എം.കെ. സ്റ്റാലിൻ കേരളത്തിൽ; മുഖ്യമന്ത്രിയുമായി വൈകിട്ട് കൂടിക്കാഴ്ച
Mail This Article
×
കോട്ടയം∙ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.30ഓടെ കൊച്ചിയിൽ വിമാനം ഇറങ്ങിയ സ്റ്റാലിൻ കാർ മാർഗം കുമരകം ലേക് റിസോർട്ടിൽ എത്തി. ഭാര്യ ദുർഗ സ്റ്റാലിനും ഒപ്പമുണ്ട്. വൈകിട്ടോടെ കുമരകത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനുമായി ചർച്ച നടത്തും. മുല്ലപ്പെരിയാർ അടക്കം ചർച്ചയിൽ വിഷയമാകുമെന്നു തമിഴ്നാട് മന്ത്രി ദുരൈമുരുകൻ നേരത്തേ അറിയിച്ചിരുന്നു.
-
Also Read
തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം നാളെ
തമിഴ്നാട് ചീഫ് സെക്രട്ടറി എൻ.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകൻ, എ.വി വേലു, എം.പി.സ്വാമിനാഥൻ അടക്കമുള്ളവരും സ്റ്റാലിന് ഒപ്പമുണ്ട്. നാളെ രാവിലെ 10നാണു വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം. ശക്തമായ സുരക്ഷയാണു വൈക്കത്തും കുമരകത്തും ഒരുക്കിയിരിക്കുന്നത്.
English Summary:
Tamil Nadu CM M.K. Stalin arrives in Kerala to attend the closing ceremony of the Vaikom Satyagraha centenary celebrations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.