ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറു മരണം. താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി.

ബുധനാഴ്ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലായിരുന്നു സ്ഫോടനം. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍‌‌വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ ഖലീൽ ഹഖാനി, താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരിലൊരാളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

English Summary:

Taliban minister Khalil Haqqani killed: The Afghan Taliban minister Khalil Rahman Haqqani and six others killed in suicide attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com