ADVERTISEMENT

ന്യൂഡൽഹി∙ 21,100 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കാബിനറ്റ് സുരക്ഷാ സമിതിയുടെ അംഗീകാരം. 100 കെ 9 വജ്ര ആർട്ടിലറി ഗണ്ണുകളും 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുമാണ് അനുമതി. കെ 9 വജ്ര വാങ്ങുന്നതിന് 7600 കോടി രൂപയാണ് ചെലവ്. ദക്ഷിണ കൊറിയൻ കമ്പനിയുമായി സഹകരിച്ച് എൽ അൻ‍ഡ് ടി ആണ് തോക്കുകൾ നിർമിക്കുന്നത്. 

ദക്ഷിണ കൊറിയയിൽ നിന്നുള്ള കെ 9 തണ്ടർ ഗണ്ണിന്‍റെ ഇന്ത്യൻ പതിപ്പാണ് കെ 9 വജ്ര. 13,500 കോടിരൂപയുടേതാണ് സുഖോയ് വിമാന ഇടപാട്. എച്ച്എഎൽ ആണ് റഷ്യൻ സഹകരണത്തോടെ വിമാനം നിർമിക്കുന്നത്.

English Summary:

Defence Deal: Sukhoi-30 jets, artillery guns deals get green light in Rs 21,000 crore defence push

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com