ADVERTISEMENT

ന്യൂഡൽഹി∙ നെഹ്റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബമാണെന്ന് മണിശങ്കർ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി തനിക്ക് സോണിയ ഗാന്ധിയെ കാണാൻ സാധിക്കുന്നില്ലെന്നും വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 

‘‘കഴിഞ്ഞ പത്തുവർഷമായി സോണിയയെ നേരിൽ കാണാൻ എനിക്ക് ഒരു അവസരം പോലും നൽകിയിട്ടില്ല. ഒരിക്കൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതൊഴിച്ചാൽ അവരെ കാണുന്നതിന് അവസരം ലഭിക്കുന്നില്ല. പ്രിയങ്കയുമൊത്ത് രണ്ടു തവണ കണ്ടിരുന്നു. അവർ ഫോണിൽ സംസാരിക്കും. അതുകൊണ്ട് ബന്ധമുണ്ട്. വിരോധാഭാസം എന്താണെന്നുവച്ചാൽ എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്റു കുടുംബമാണ്. ഇതാണ് സംഭവിക്കുന്നതെന്ന് ഞാൻ കരുതുന്നു’’ – അയ്യർ പറഞ്ഞു. 

ഒരിക്കൽ രാഹുൽ ഗാന്ധിക്ക് പ്രിയങ്കാ ഗാന്ധി മുഖാന്തിരം ജന്മദിനാശംസകൾ നല്ഡകിയ സംഭവവും അദ്ദേഹം ഓർമിച്ചു. അന്ന് പ്രിയങ്ക എന്തുകൊണ്ട് രാഹുലിനോട് നേരിട്ട് പറയുന്നില്ലെന്നാണ് ചോദിച്ചത്. തന്നെ സസ്പെൻഡ് ചെയ്തുവെന്നും അതിനാൽ നേതാവിനോട് നേരിട്ട് സംസാരിക്കാൻ ആകില്ലെന്നുമാണ് പ്രിയങ്കയ്ക്ക് മറുപടി നൽകിയതെന്നും മണിശങ്കർ അയ്യർ പറയുന്നു. പിന്നീട് അദ്ദേഹത്തിന് കത്തയച്ച കാര്യവും മണിശങ്കർ അയ്യർ വെളിപ്പെടുത്തി. ആദ്യ പാരഗ്രാഫിൽ പിറന്നാൾ ആശംസകൾ അറിയിച്ചു. പാർട്ടിയിലെ തന്റെ സ്ഥാനത്തെ കുറിച്ച് പിന്നീട് ചോദിച്ചു. എന്നാൽ ആ കത്തിന് മറുപടിയൊന്നും ഉണ്ടായില്ലെന്നും മണിശങ്കർ അയ്യർ ഓർക്കുന്നു.

English Summary:

Mani Shankar Aiyar Reveals: Mani Shankar Aiyar, in a recent interview, disclosed a complex relationship with the Gandhi family, highlighting their impact on his political journey despite a lack of direct contact in recent years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com