റോഡിൽ സംയുക്ത പരിശോധനയ്ക്ക് എംവിഡിയും പൊലീസും; നിയമലംഘനങ്ങൾക്ക് കർശന നടപടി
Mail This Article
×
തിരുവനന്തപുരം∙ ഗതാഗത നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി.
അപകട മേഖലകളിൽ പൊലീസും എംവിഡിയും ചേർന്ന് പരിശോധന നടത്തും. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കാൽനട യാത്രക്കാർക്കും വലിയ പരിഗണന നൽകുമെന്നും യോഗം പറഞ്ഞു. എഐ ക്യാമറ ഇല്ലാത്ത റോഡുകളിൽ ഉടൻ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് ഐജിക്കും യോഗം നിർദേശം നൽകി. സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും വർധിച്ച സാഹചര്യത്തിലാണ് പൊലീസും എംവിഡിയും ഇടപെടൽ ശക്തമാക്കുന്നത്.
English Summary:
Traffic Violations, Road Accidents: Kerala Police and MVD join forces in Thiruvananthapuram to crack down on traffic violations and enhance road safety measures. The initiative aims to reduce accidents and promote responsible driving.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.