തണ്ണിമത്തനും ചിഹ്നവും രാജ്യത്തിന്റെ പേരും: പലസ്തീനെ പിന്തുണച്ച് ബാഗുമായി പ്രിയങ്ക പാർലമെന്റിൽ
Mail This Article
×
ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള ഐക്യദാർഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിൽ ഉൾപ്പെടുത്തി.
പലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസറുമായുള്ള കൂടിക്കാഴ്ചയിൽ കറുപ്പും വെളുപ്പുമുള്ള പലസ്തീന്‍ ശിരോവസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഇതു ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് പ്രിയങ്കയോട് ജാസർ പറഞ്ഞത്.
English Summary:
In solidarity with Palestinians, Priyanka carries bag emblazoned with 'Palestine' to Parliament
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.