പി. മോഹനന്റെ മെക്7 പ്രസ്താവന: നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോൺഗ്രസിൽ
Mail This Article
കോഴിക്കോട്∙ സിപിഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. മെക് 7നെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ന്യൂനപക്ഷങ്ങളെ സംശയനിഴലിൽ നിർത്തിയ മെക് 7 വിവാദത്തിലൂടെ പി.മോഹനൻ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രസ്താവനയാണു നടത്തിയതെന്ന് അക്ബർ അലി പറഞ്ഞു. സമ്മർദം ഉയർന്നതോടെ മോഹനൻ നിലപാടു വിഴുങ്ങി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനു മാത്രമേ ഭരണഘടനയനുസരിച്ചു രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ ബാലുേശരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലയിൽ അക്ബർ അലി പ്രവർത്തിച്ചിട്ടുണ്ട്. മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് 7ൽ ഭീകരവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം മോഹനൻ നടത്തിയ പ്രസ്താവന. വിവാദമായതോടെ പ്രസ്താവന പിൻവലിച്ചു.