ലോറിയുടെ നിയന്ത്രണം വിട്ടു; വീട്ടിലേക്കു നടക്കുന്നയാളുടെ ദേഹത്തേക്കു മറിഞ്ഞു, ദാരുണാന്ത്യം
Mail This Article
×
മലപ്പുറം∙ കൊണ്ടോട്ടി നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടി (55) അണ് മരിച്ചത്. പള്ളിയിൽനിന്നു പ്രഭാത നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു അപകടം.
റോഡിന്റെ വശത്തേക്കു നിയന്ത്രണം വിട്ടെത്തിയ ലോറി അലവിക്കുട്ടിയുടെ മുകളിലേക്കു മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി.
English Summary:
Accident death: Man Dies After Lorry Overturns on National Highway in Malappuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.