ADVERTISEMENT

കൊച്ചി ∙ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) മാർക്കറ്റിങ് വിഭാഗം മുൻ പ്രഫസറും ബിസിനസ്, ബ്രാൻഡ് മാനേജ്മെന്റ് വിദഗ്ധനുമായ ഡോ. ഏബ്രഹാം കോശി (71) അന്തരിച്ചു. ഫെഡറൽ ബാങ്ക് മുൻ ചെയർമാനും മലയാള മനോരമയുടെ മുൻ സ്വതന്ത്ര ഡയറക്ടറുമാണ്. ആഗോള ബെസ്റ്റ് സെല്ലറായ ‘മാർക്കറ്റിങ് മാനേജ്മെന്റ്– എ സൗത്ത് ഏഷ്യൻ പെഴ്സ്പെക്ടീവ്’ എന്ന പുസ്തകത്തിന്റെ എഡിറ്റർമാരിലൊരാളായ അദ്ദേഹം 4 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), റിസർവ് ബാങ്ക്, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, ഇന്ത്യ ഹാൻഡ്‌ലൂം ബ്രാൻഡ് ഇവയുടെ ഉപദേശകസമിതിയംഗമായിരുന്നു. 16 രാജ്യങ്ങളിൽ മാനേജ്മെന്റ് പരിശീലനപരിപാടികൾ നടത്തിയിട്ടുള്ള ഏബ്രഹാം കോശി പാരിസിലെ യൂറോപ്യൻ സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിസിറ്റിങ് പ്രഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 

തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളജ് മുൻ പ്രിൻസിപ്പൽ കൈതമുക്കിൽ പ്രഫ. എം.കോശിയുടെയും സാറാമ്മ കോശിയുടെയും മകനാണ്. വെള്ളിയാഴ്ച രാവിലെ 8 മുതൽ 2 വരെ കാക്കനാട് റെക്കാ വാലി റോഡ് കൈതമുക്കിൽ വീട്ടിൽ പൊതുദർശനം. തുടർന്നു 3നു കാക്കനാട് ക്രിസ്റ്റോസ് മാർത്തോമ്മാ ദേവാലയത്തിൽ സംസ്കാരം. ഭാര്യ: വാഴൂർ തോപ്പിൽ കുടുംബാംഗം ലിൻഡ ഏബ്രഹാം. മക്കൾ: ലിനു ഏബ്രഹാം (ഷിക്കാഗോ), റിനു ഏബ്രഹാം (പുണെ). മരുമക്കൾ: നിഷാന്ത് ഉണ്ണിക്കൃഷ്ണൻ (ഷിക്കാഗോ), ജോർജ് മാത്യു (പുണെ).

English Summary:

Dr. Abraham Koshi, a prominent marketing expert, passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com