ADVERTISEMENT

തിരുവനന്തപുരം∙ ഗവർണറുടെ ക്രിസ്മസ് വിരുന്നിൽനിന്ന് ഇത്തവണയും വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. ചൊവ്വാഴ്ച വൈകിട്ട് രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ നിന്നാണ് മന്ത്രിസഭയാകെ വിട്ടുനിന്നത്. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മാത്രം ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ രാജ്ഭവൻ – സർക്കാർ പോര് തുടരുന്നതിനിടെയാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400 പേർക്കായിരുന്നു ക്ഷണം. 

വിരുന്നിനായി അഞ്ച് ലക്ഷം രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. നവംബർ 27ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽനിന്നു സർക്കാരിന് കത്തു നൽകിയതിനു പിന്നാലെ ഡിസംബർ 13നാണ് തുക അനുവദിച്ചത്. കേരള സർക്കാരിൻറെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി തോമസ്, വിവിധ മതമേലധ്യക്ഷന്മാർ, സാമുദായിക നേതാക്കള്‍ എന്നിവർ വിരുന്നിൽ പങ്കെടുത്തു. ഗവർണറും സർക്കാരുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തിരുന്നില്ല.

English Summary:

Governor's Christmas feast: Kerala Governor's Christmas feast boycott underscores the deepening rift between the government and the Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com