ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ; കൊച്ചിയിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്
Mail This Article
×
കൊച്ചി∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
104 യാത്രക്കാരും 8 ജീവനക്കാരുമായി രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ, റൺവേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തിക്കളഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.
English Summary:
Emergency Landing at Kochi Airport : Emergency landing at Kochi's Nedumbassery Airport forced a Kochi-Bahrain flight to return. Tire debris on the runway prompted authorities to order the emergency landing, resulting in a safe landing for all 112 people on board.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.