പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറയും; ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പിട്ട് എൻസിഇആർടി
Mail This Article
×
ന്യൂഡൽഹി∙ എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. പുസ്തകങ്ങളുടെ വിലക്കുറവ് വരുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. എന്നാൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കോപ്പി ഒന്നിന് 65 രൂപ നിരക്കിൽ വിൽക്കുന്നത് തുടരും.
പുതുക്കിയ നിരക്കിൽ ഫ്ലിപ്കാർട്ടും ആമസോണുമായി എൻസിഇആർടി ധാരണാപത്രം ഒപ്പുവച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രാമങ്ങളിൽ പോലും കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഓരോ വർഷവും 300 ടൈറ്റിലുകളിലായി ഏകദേശം 4-5 കോടി പാഠപുസ്തകങ്ങളാണ് എൻസിഇആർടി അച്ചടിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ ഏകദേശം 15 കോടി പുസ്തകങ്ങൾ അച്ചടിക്കാനാണ് എൻസിഇആർടി പദ്ധതിയിട്ടിരിക്കുന്നത്.
English Summary:
NCERT textbook prices reduced: The 20% price reduction for classes 9-12 will be implemented next academic year, with distribution through Flipkart and Amazon.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.