ADVERTISEMENT

ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാർലമെന്റിൽ എത്തിയതിനെ വിമർശിച്ച ബിജെപി നിലപാടിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് ‘സാമ്പ്രദായിക പിതൃമേധാവിത്ത’ നിലപാടാണെന്നും കുറ്റപ്പെടുത്തി. 

‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ്  തീരുമാനിക്കുന്നത്? സ്ത്രീ എന്തുധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗമാണ്. ഞാൻ അതിനോട് യോജിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളതു ധരിക്കും. ബാഗുമായി ബന്ധപ്പെട്ടുളള എന്റെ നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. ’’- പ്രിയങ്ക പറഞ്ഞു. 

പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള ഐക്യദാർഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിലുണ്ടായിരുന്നു.

English Summary:

Priyanka Gandhi On 'Palestine' Bag Row: "Who's Going To Decide What I Wear?"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com