ADVERTISEMENT

കാസർകോട് ∙ അസമിൽ റജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ ഒരാളെ കാഞ്ഞങ്ങാടുനിന്നു പിടികൂടി. ബംഗ്ലദേശ് പൗരനായ എം.ബിഷാബ് ഷെയ്ഖിനെയാണ് അസം പൊലീസ് പടന്നക്കാടുനിന്നു പിടികൂടിയത്. അന്യസംസ്ഥാനത്തു നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളി എന്ന വ്യാജേനയാണ് ഇയാൾ പടന്നക്കാട് ഒളിവിൽ കഴിഞ്ഞിരുന്നത്. അസം പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

പ്രതി 4 മാസം മുൻപാണു കാസർകോട് എത്തിയതെന്നാണു വിവരം. കാഞ്ഞങ്ങാട് പടന്നക്കാട് കഴിഞ്ഞ 3 മാസമായി ഇയാൾ കെട്ടിട നിർമാണ ജോലി ചെയ്താണു കഴിഞ്ഞിരുന്നത്. അറസ്റ്റിലായ ഷാബ് ഷെയ്ഖിനെ നടപടികൾ പൂർത്തിയാക്കിയ ശേഷം അസമിലേക്കു കൊണ്ടുപോകും.

English Summary:

UAPA Case: Assam UAPA case leads to the arrest of a Bangladeshi national in Kasaragod. M.B. Shab Sheikh, a construction worker, was apprehended with the assistance of Kerala Police after hiding for four months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com