ADVERTISEMENT

ആലപ്പുഴ∙ ജില്ലാ വനിതാ-ശിശു ആശുപത്രിയില്‍ ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കുഞ്ഞിന്റെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെങ്കില്‍ പൊതുജന സഹായത്തോടെ ഏറ്റെടുക്കേണ്ടിവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് കത്തുനല്‍കിയതായി അദ്ദേഹം അറിയിച്ചു.

‘‘കുഞ്ഞിന്റെ തുടര്‍ സൗജന്യചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും പ്രഖ്യാപിച്ചത്. ഒരു മാസത്തോളമായിട്ടും കുഞ്ഞിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച് ഒരു വ്യക്തതയും ഉണ്ടായില്ല. കുട്ടിയുടെ തൈറോയ്ഡ് പരിശോധനകള്‍ക്കടക്കം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പണം ഈടാക്കി. ഇത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനു വിരുദ്ധമാണ്. കുട്ടിയുടെ തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഉദാസീനത കാട്ടുന്നു.

കുട്ടിക്ക് സംഭവിച്ച ചികിത്സാപ്പിഴവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ട് എന്താണെന്നു വ്യക്തതയില്ല. സ്‌കാനിങ് പിഴവു സംബന്ധിച്ച മാതാപിതാക്കളുടെ പരാതിയിലും നടപടി എടുത്തില്ല. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളിലും കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടും ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്നോ ആരോഗ്യവകുപ്പില്‍നിന്നോ ഉദ്യോഗസ്ഥരാരും കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല.’’ – കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

English Summary:

Government investigation into newborn's disabilities delayed; K.C. Venugopal demands action and free treatment. He criticizes the government's inaction and lack of communication regarding the child's ongoing medical care and alleges medical negligence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com