ADVERTISEMENT

ശബരിമല∙ കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്. മുക്കുഴിയിൽ നിന്നു ലഭിക്കുന്ന എൻട്രി പാസുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. 

വനം വകുപ്പാണ് പാസ് നൽകുന്നത്. ഇന്ന് മുതൽ പ്രത്യേക പാസ് ഭക്തജനങ്ങൾക്ക് ലഭ്യമാകും. രാവിലെ മുക്കുഴിയിൽ  നടന്ന ചടങ്ങിൽ ശബരിമല അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ഡോ. അരുൺ എസ്. നായർ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.മുകേഷ്, മുക്കുഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ  ജയപ്രകാശ് കെ.സാപ്പ് ഇഡിസി ചെയർമാൻ ജോഷി മറ്റ് ഉദ്യോഗസ്ഥർ ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

Sabarimala: Sabarimala Kanana Path pilgrims will receive special passes for darshan. The passes, issued by the Forest Department, aim to expedite the pilgrimage process for those trekking from Erumeli.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com