കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; അപകടം മണൽ എടുത്ത കുഴിയിൽ അകപ്പെട്ട്
Mail This Article
×
ആലപ്പുഴ∙ തണ്ണീർമുക്കത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തണ്ണീർമുക്കം വാലയിൽ രതീഷിൻ്റെ മകൻ ആര്യജിത്ത് (13) ആണ് മരിച്ചത്. കണ്ടംകുളത്തിൽ മറ്റു 3 വിദ്യാർഥികൾക്കൊപ്പമാണ് ആര്യജിത്ത് കുളിക്കാനിറങ്ങിയത്.
നീന്തുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽ എടുത്ത കുഴിയിൽ അകപ്പെടുകയായിരുന്നു. കൊക്കോതമംഗലം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആര്യജിത്ത്. മാതാവ് : സീമ (വിജിലൻസ് ഓഫിസ് ഉദ്യോഗസ്ഥ).
English Summary:
Student Drowned: A 13-year-old student drowned in a pond at Thanneermukkom, Alappuzha, after falling into a sand extraction pit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.