ജഗ്ദീപ് ധൻകറിന്റെ പേര് ശരിയായി എഴുതിയില്ല; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി
Mail This Article
×
ന്യൂഡൽഹി∙ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. അവിശ്വാസ പ്രമേയത്തിനു 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും ധൻകറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ചാണ് രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ അവിശ്വാസ പ്രമേയം തള്ളിയത്.
ജഗ്ദീപ് ധൻകർ പക്ഷപാതപരമായാണ് സഭാ നടപടികള്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യാസഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. ഇന്ത്യയുടെ ഒരു ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിക്കാന്‍ രാജ്യസഭയില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.
English Summary:
No-confidence motion against Jagdeep Dhankhar failed in Rajya Sabha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.