ADVERTISEMENT

കൊച്ചി ∙ കോതമംഗലത്ത് ആറു വയസ്സുകാരി മുസ്‌ക്കാനെ കൊലപ്പെടുത്തിയതിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദിന്റെ സ്വാധീനത്തിലല്ല കൊലപാതകം നടന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു രണ്ടാനമ്മയായ അനീഷ കൃത്യം നടത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദും കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനമ്മയും തമ്മില്‍ ബന്ധമുണ്ടെന്ന സംശയമാണ് ദുർമന്ത്രവാദത്തിന്റെ ഭാഗമായുള്ള കൊലപാതമെന്ന നിഗമനത്തിലേക്ക് നയിച്ചത്. തുടർന്ന് നൗഷാദിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു അനീഷയുമായി നൗഷാദ്  ബന്ധം സ്ഥാപിച്ചത്. എന്നാൽ കുട്ടിയെ കൊലപ്പെടുത്തിയതിൽ ഇയാളുടെ ഇടപെടലില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു കൊലപാതകം. അനീഷയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. 

വ്യാഴാഴ്ച രാവിലെയാണ് കോതമംഗലം നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളിയുടെ ആറ് വയസ്സുള്ള മകൾ മുസ്‌ക്കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഉത്തർപ്രദേശുകാരനായ അജാസ്‌ ഖാനും രണ്ടാനമ്മയും സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തലേന്ന് രാത്രിയിൽ പിതാവ് പുറത്തുപോയ സമയത്ത് രണ്ടാനമ്മ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രിയിൽ ഭക്ഷണം കഴിച്ചു ഉറങ്ങിയ കുട്ടി പിന്നീട് എന്നേറ്റിട്ടില്ലെന്നാണ് രക്ഷിതാക്കൾ ആദ്യം പൊലീസിന് നൽകിയ മൊഴി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും ചോദ്യം ചെയ്ത ശേഷമാണ് അനീഷയാണ് കൊലനടത്തിയതെന്ന് മനസിലാക്കിയത്. ആദ്യ ഭാര്യ പിണങ്ങിപ്പോയതിനു ശേഷം മാസങ്ങൾക്ക് മുൻപാണ് അജാസ് ഖാൻ യുപി സ്വദേശിയായ അനീഷയെ വിവാഹം കഴിച്ച് നെല്ലിക്കുഴിയിലേക്ക് കൊണ്ടുവന്നത്.

English Summary:

Six-Year-Old child Death: A six-year-old girl's death in Kothamangalam was determined to be a murder committed by her stepmother, Aneesha, who did not want the child.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com