ADVERTISEMENT

ന്യൂഡൽഹി∙ ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ബിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ സംയുക്ത പാർലമെന്ററി സമിതിയിൽ എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിയായ കെ.രാധാകൃഷ്ണനടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ജെപിസി വിപുലീകരിച്ചത്. 

ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്. ഒരു രാജ്യം ഒരുമിച്ച് തിരഞ്ഞെടുപ്പ് ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കും. പ്രിയങ്കാ ഗാന്ധി, മനീഷ് തിവാരി, രൺദീപ് സുർജേവാല, സാകേത് ഗോഖലെ, സുഖ്ദേവ് ഭഗത് സിങ് ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ ജെപിസിയിൽ ഉണ്ടായിരുന്നു.

English Summary:

JPC: The Joint Parliamentary Committee (JPC) reviewing the single election bill has been expanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com