ADVERTISEMENT

പത്തനംതിട്ട ∙ അട്ടത്തോട്ടില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവർക്കു ഗുരുതരമായ പരുക്കുണ്ട്. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരുക്കുണ്ട്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. മരത്തിലിടിച്ചാണു കാർ നിന്നത്.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി വാഹനം കൊക്കയിൽനിന്നു പുറത്തെത്തിക്കുകയായിരുന്നു. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയിൽ വച്ചായിരുന്നു അപകടം. പൊലീസും അഗ്നി രക്ഷാ സംഘവും മോട്ടർ വാഹന വകുപ്പും സ്ഥലത്തു എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

English Summary:

Car Accident: Sabarimala pilgrim accident claims one life near Attathodu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com