ADVERTISEMENT

ബെംഗളൂരു∙ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. 

ഹരീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വിഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും. ഹേമന്ദിനു പുറമെ മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഹരീഷ് നിർബന്ധിക്കുമായിരുന്നെന്നാണ് യുവതി പറയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകളിൽനിന്നു വേറെയും സ്ത്രീകളുടെ സ്വകാര്യ വിഡിയോകൾ കണ്ടെത്തി. 

LISTEN ON

അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

2 men involved in 'partner swap club' in Bengaluru arrested after woman alleges coercion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com