ADVERTISEMENT

മറയൂർ ∙ കാന്തല്ലൂർ പഞ്ചായത്തിലെ പെരടിപള്ളം വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ ഉക്കടം വൈശാൽ വീഥി വണ്ണാർചന്ത് സ്വദേശി പി.മുരുകന്റെ മകൻ എം.അയ്യനാർ മൂർത്തിയാണ് (39) മരിച്ചത്. കോയമ്പത്തൂർ പീളമേട് തിരുമല വെങ്കിടേശ്വര ട്രേഡേഴ്സിലെ ജീവനക്കാർക്കൊപ്പം കാന്തല്ലൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അയ്യനാർ. പെരടിപള്ളം വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3.15നായിരുന്നു അപകടം

വെള്ളച്ചാട്ടത്തിൽ തനിയെ കുളിച്ചു കൊണ്ടിരുന്ന അയ്യനാറിനെ കാണാതാകുകയായിരുന്നു. സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടിയെത്തി കയത്തിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ അയ്യാനാറിനെ കണ്ടെത്തിയത്. ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു സ്ഥലത്തെത്തി പരിശോധന നടത്തി. മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വെങ്കിടേശ്വര ട്രേഡേഴ്സിലെ മെഷീൻ ഓപ്പറേറ്ററായിരുന്നു അയ്യനാർ. ഭാര്യ കലാവതി. മക്കൾ: അക്ഷയ, രക്ഷണ.

English Summary:

Coimbatore Native Tourist died in Peradipallam Waterfalls : Peradipallam waterfall tragedy claims tourist's life. A 39-year-old man from Coimbatore drowned while bathing at the popular Kerala waterfall, leaving behind his wife and children.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com