ADVERTISEMENT

തിരുവനന്തപുരം∙ ചെങ്കല്‍ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിഡിഇ എന്നിവരോടു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.

ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്‍റെയും ബീനയുടെയും ഇളയമകളായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ മുള്ളു കുത്തിയതു പോലെ വേദന വന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടി ചികിത്സയിലാണ്.

English Summary:

Minister Orders Investigation: Kerala Education Minister orders probe after a seventh-grade girl is bitten by a snake in her classroom in Thiruvananthapuram. The incident occurred during Christmas celebrations at Chengal UP School.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com