ക്രിസ്മസിന് തിരക്കില്ലാതെ വീട്ടിലെത്താം; കേരളത്തിലേക്ക് 10 സ്പെഷല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയില്‍വേ
Mail This Article
×
ന്യൂഡൽഹി∙ ക്രിസ്മസ് സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 23നും 30നും സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. ശബരിമല തീർഥാടകർക്കായി 416 സ്പെഷൽ ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ എസ്എംബിടി ടെർമിനലിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തും. 23ന് രാത്രി 11ന് ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ തിരുവനന്തപുരത്ത്നിന്ന് വൈകിട്ട് 5.55ന് തിരികെ ബെംഗളുരുവിലേക്ക് പോകും.
English Summary:
Kerala Christmas Train Rush: Railways Adds 10 Special Services
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.