ADVERTISEMENT

മോസ്കോ∙ റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം. ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ വിഡിയോ പുറത്തുവന്നു. യുക്രെയ്ൻ ആണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി വാർത്താ ഏജൻസിയായ സ്ഫുട്നിക് റിപ്പോർട്ട് ചെയ്തു. 

ആക്രമിക്കപ്പെട്ട കെട്ടിടങ്ങളിൽനിന്ന് ആളുകളെ കസാൻ അധികൃതർ ഒഴിപ്പിച്ചു. കസാൻ വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് കസാൻ. വെള്ളിയാഴ്ച റഷ്യ ക‌യ്‌വിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. 

English Summary:

Kazan Attack: Massive Fire Erupts As 8 Drones Fly Into Buildings In Russian City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com