ADVERTISEMENT

മലപ്പുറം∙ തന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ എം.ആർ.അജിത്‌കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി.ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി.വി. അൻവർ എംഎൽഎ. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ കഴിഞ്ഞില്ല. ശശിക്കെതിരെയും അജിത്കുമാറിനെതിരെയും പരാതികൾ ഉന്നയിച്ച ഘട്ടത്തിൽ തന്നെ പൊതുപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് പാർട്ടി പറഞ്ഞതാണ്. അതിനു ശേഷം പി. ശശിയെയും അജിത്കുമാറിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. അജിത് കുമാറിനെ തൊടാൻ പിണറായി വിജയനു സാധിക്കില്ലെന്നും അൻവർ പറഞ്ഞു.

‘‘അജിത് കുമാർ വിഷയത്തിൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ നേതാവായിരുന്നു വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന ഗഗാറിൻ. പിണറായിക്കെതിരെ ചെറുവിരൽ അനക്കിയാൽ അവർ പാർട്ടിയിൽ ഉണ്ടാവില്ല. അതാണ് വയനാട് കണ്ടത്. അപശബ്ദങ്ങളെ മുഴുവൻ പിണറായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ രക്തസാക്ഷിയാണ് പി. ഗഗാറിൻ. അജിത്കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ. ആർഎസ്എസിന്റെ കരാള ഹസ്തങ്ങളിൽ കേരളത്തിന്റെ അഭ്യന്തര വകുപ്പ് ഒതുങ്ങി.’’ – അൻവർ ആരോപിച്ചു.

‘‘ആർഎസ്എസ് നേതാക്കൾ പറയാൻ മടിക്കുന്നത് ഇവിടെ സിപിഎം നേതാക്കൾ പറയുന്നു. അജിത് കുമാർ വിഷയത്തിൽ ഉൾപ്പടെ കെ.ടി. ജലീൽ കൊറേ വീമ്പ് ഇറക്കിയിരുന്നു. എവിടെ പോയി കെ.ടി. ജലീൽ ? ഇത്ര സംഭവങ്ങൾ ഉണ്ടായിട്ടും ജലീലിനു മറുപടിയില്ല. വിജയരാഘവന്റെ പ്രസ്താവനയിൽ കെ.ടി. ജലീലും വി.അബ്ദുറഹ്മാനും പിടിഎ റഹീമും ഒന്നും മിണ്ടുന്നില്ല. പറഞ്ഞത് ശരിയായില്ല എന്ന് പറയാൻ പോലും ഇവർ തയാറായില്ല.’’ – അൻവർ പറഞ്ഞു.

English Summary:

P.V. Anwar's allegations expose corruption within the Kerala CPM. He accuses Chief Minister Pinarayi Vijayan and DGP Ajit Kumar of shielding each other and silencing dissent, citing the case of Gagarin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com