എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കില്ല
Mail This Article
തിരുവനന്തപുരം∙ എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. കമാൻഡോ വാഹനത്തിൽ പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലായിരുന്നു അപകടം. ആർക്കും പരുക്കില്ല. കൊല്ലം കടയ്ക്കലിലെ പൊതുപരിപാടിക്കുശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പള്ളിക്കൽ പൊലീസിന്റെ ജീപ്പാണ് കമാൻഡോ വാഹനത്തില്‍ ഇടിച്ചത്. പൊലീസ് ജീപ്പിന് ചെറിയ കേടുപാടുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാൻഡോ വാഹനത്തിലാണ് ജീപ്പിടിച്ചത്.
കഴിഞ്ഞ ഒക്ടോബറിലും എംസി റോഡിൽവച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് വാമനപുരത്തായിരുന്നു അപകടം. കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ പൈലറ്റ് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം. ഇതോടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു