ഊട്ടിയിലേക്ക് വിനോദയാത്ര പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
Mail This Article
×
കൊയിലാണ്ടി (കോഴിക്കേട്) ∙ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഊട്ടിയിലാണ് സംഭവം.
പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യൂസഫ് അബ്ദുല്ല. സഹോദരങ്ങൾ: അമീൻ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല.
English Summary:
A 14-year-old boy died of a heart attack while on an excursion to Ooty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.