ADVERTISEMENT

മലപ്പുറം ∙ വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. 

ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദേശപ്രകാരം എംഡിഎംഎ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനില്‍നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്. തുടര്‍ന്ന് ഷബീബിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. 

LISTEN ON

ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ടു സിനിമാ നടിമാര്‍ എറണാകുളത്തുനിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം. പുതുവത്സര പാര്‍ട്ടി ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

English Summary:

Drug Bust : Kerala police seize 510 grams of MDMA hidden in milk powder packets, arresting a man who allegedly planned to deliver it to two film actresses. A major drug smuggling operation involving millions of rupees is uncovered.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com