ADVERTISEMENT

കൊൽക്കത്ത ∙ ഗവർണർ ഡോ. സി.വി.ആനന്ദബോസ് എഴുതിയ ഗാനങ്ങളും അതിനൊപ്പം കുട്ടികൾ കാഴ്ചവച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസൽക്കാരവുമായി ബംഗാൾ രാജ്‌ഭവനിൽ ക്രിസ്‌മസ്‌ ആഘോഷിച്ചു. ബംഗാളിലെയും കേരളത്തിലെയും പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാർഥികളും പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ സന്ദേശം നൽകി. 

അംതാല കെഇ കാർമൽ സ്‌കൂൾ വിദ്യാർഥികളാണു ഗവർണറുടെ കവിതയെ ആസ്പദമാക്കി ക്രിസ്മസ് കാരൾ ഒരുക്കിയത്. സാരംഗബാദ് കാർമൽ സ്കൂൾ വിദ്യാർഥികൾ ചുവടുവെച്ചു. സാന്റാക്ലോസ് രാജ്ഭവൻ അങ്കണത്തിൽ ആർത്തുല്ലസിച്ചു. ബെത്‌ലഹേം, കാൽവരി തുടങ്ങി യേശുക്രിസ്തുവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിച്ച ഹൃദ്യാനുഭവങ്ങൾ ഗവർണർ പങ്കുവച്ചു. ഗവർണറുടെ പത്നി ലക്ഷ്മി ആനന്ദബോസും പങ്കെടുത്തു.

English Summary:

Governor Ananda Bose's Christmas Celebration: Bengal Governor Ananda Bose hosted a joyous Christmas celebration. The event at Bengal Raj Bhavan included performances by students from Kerala and Bengal, creating a festive atmosphere.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com