ക്ഷേമ പെൻഷൻ തട്ടിപ്പ്: 373 ജീവനക്കാരുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; പലിശസഹിതം തിരിച്ചുപിടിക്കും
Mail This Article
തിരുവനന്തപുരം∙ ക്ഷേമ പെന്‍ഷനിൽനിന്ന് ഉദ്യോഗസ്ഥര്‍ പണം തട്ടിയ സംഭവത്തില്‍ കടുത്ത നടപടിക്ക് ആരോഗ്യ വകുപ്പും. വകുപ്പിലെ 373 പേര്‍ തട്ടിപ്പു നടത്തിയെന്നാണ് ധനവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. തുക 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും കര്‍ശനമായ വകുപ്പുതല നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
നഴ്‌സിങ് അസിസ്റ്റന്റ്, ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്, യുഡി ടൈപ്പിസ്റ്റ്, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഹൗസ് കീപ്പര്‍ എന്നീ തസ്തികയിലെ ജീവനക്കാരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പു നടത്തിയിരിക്കുന്നത് ആരോഗ്യവകുപ്പില്‍ നിന്നാണ്. നേരത്തെ കൃഷി വകുപ്പിനു കീഴിലുള്ള മണ്ണുസംരക്ഷണ വിഭാഗത്തിലെ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
1400 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് ധനവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. തുടര്‍ന്ന് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തട്ടിപ്പുകാര സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.