എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ
Mail This Article
×
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രാവിലെ യന്ത്രസഹായം ഇല്ലാതെ ശ്വാസമെടുക്കാൻ കഴിഞ്ഞെന്നും രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും ആരോഗ്യനില മോശമായി.
ശ്വാസതടസ്സം കൂടിയതിനെ തുടർന്നാണു കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണു ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ സാമൂഹ്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ എംടിയെ സന്ദർശിച്ചു.
English Summary:
M.T. Vasudevan Nair's health: M.T. Vasudevan Nair's health remains critical, despite showing some improvement earlier. The writer is under constant observation in the intensive care unit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.