ADVERTISEMENT

കണ്ണൂർ∙ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. റിസോർട്ടിലെ കെയർടേക്കർ പാലക്കാട് സ്വദേശി പ്രേമന്‍ (67) ആണ് മരിച്ചത്. റിസോർട്ടിനു തീയിട്ടശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറിൽ തൂങ്ങിമരിക്കുകയായിരുന്നു. ജോലി രാജിവച്ചു പോകാൻ ഉടമ ആവശ്യപ്പെട്ടതാണ് പ്രകോപനമെന്ന് കരുതുന്നു.

ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. ഹാളിൽ പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. പ്രേമനും ഗുരുതരമായി പൊള്ളലേറ്റു. പിന്നീടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ടിലെ രണ്ട് നായകളും പൊള്ളലേറ്റു മരിച്ചു. റിസോർട്ടിലെ അതിഥികൾക്ക് ആർക്കും പരുക്കില്ല. ജീവനക്കാരന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഉത്തരേന്ത്യക്കാരായ 4 അതിഥികളാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. ഇവർ പുറത്തുപോയ സമയത്താണ് കെയർടേക്കർ ഉടമയോടുള്ള ദേഷ്യത്തിൽ ബഹളം തുടങ്ങിയത്. ഇയാൾക്ക് പുറമേ ഒരു ജീവനക്കാരൻ കൂടി റിസോർട്ടിൽ ഉണ്ടായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുന്നതു കേട്ട പരിസരവാസികൾ ഫയർഫോഴ്സിൽ വിവരം അറിയിച്ചിരുന്നു. ഫയർഫോഴ്സ് വാഹനം വരുന്നത് കണ്ടപ്പോൾ കെയർടേക്കർ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ പറഞ്ഞു. പൊള്ളലേറ്റ കെയർടേക്കർ പുറത്തേക്ക് ഓടുന്നത് ജീവനക്കാരൻ കണ്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പ്രേമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് പ്രേമൻ റിസോർട്ടിൽ എത്തിയത്. തുടക്കം മുതലേ ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് കെയർടേക്കറാക്കിയത്. 

English Summary:

Kannur Resort Fire: Caretaker at Banus Beach Enclave Resort in Payyambalam, Kannur, committed suicide after setting the resort on fire following his dismissal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com