ADVERTISEMENT

ജറുസലം∙ ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിനു സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ 8 പലസ്തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്ദോ എന്ന 53 കാരിയായ സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 

ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസാം ബ്രിഗേഡ്സിന്റെ രണ്ട് അംഗങ്ങളെയും ഇസ്രയേൽ വധിച്ചു. മരണസംഖ്യ എട്ടായതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 2023 ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം നൂറുകണക്കിന് പലസ്തീൻകാരും ഡസൻ കണക്കിന് ഇസ്രയേലികളും വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

English Summary:

Israel-Palestine conflict: Eight Palestinians, including civilians and Hamas fighters, were killed in a brutal Israeli raid near Tulkarim on Christmas Eve. This deadly attack significantly escalates the ongoing violence in the West Bank and highlights the urgent need for a peaceful resolution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com