തിരുപ്പിറവി ആഘോഷിച്ച് ലോകം; കസാഖ്സ്ഥാനിൽ വിമാനാപകടം–ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ലോകം. ആരാധനാലയങ്ങളിൽ തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകൾ, പാതിരാ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു. കസാഖ്സ്ഥാനിൽ അസർബൈജാൻ യാത്രാവിമാനം തകർന്നു വീണ് 39 പേർ മരിച്ചു. 62 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
തൃശൂർ ചാവക്കാട് പാലയൂർ സെന്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്ന് ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചു.
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായി നശിച്ചു.
പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ചെന്നൈയിൽ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ സർവകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ഗണേശൻ എന്നയാൾ അറസ്റ്റിലായി.