ക്രിസ്മസിനും തലേന്നുമായി കേരളം കുടിച്ചത് 152.06 കോടിരൂപയുടെ മദ്യം; റെക്കോഡിട്ട് ബവ്കോ
Mail This Article
×
തിരുവനന്തപുരം∙ ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിൽ ബവ്റിജസ് കോർപറേഷൻ വിൽപ്പന നടത്തിയത് 152.06 കോടിരൂപയുടെ മദ്യം. 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവും വിറ്റു. കഴിഞ്ഞ വർഷം 24ന് 71 കോടിരൂപയുടെയും 25ന് 51.14 കോടിരൂപയുടെയും മദ്യമാണ് വിറ്റത്.
24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബവ്റിജസ് കോർപറേഷന്റെ ചാലക്കുടിയിലെ ഷോപ്പിലാണ്. 78 ലക്ഷം. ചങ്ങനാശേരിയിൽ 66.88 ലക്ഷംരൂപയുടെയും തിരുവനന്തപുരത്തെ പഴയഉച്ചക്കടയിൽ 64.15ലക്ഷംരൂപയുടെയും മദ്യം വിൽപ്പന നടത്തി.
English Summary:
Kerala Christmas Liquor Sales: Kerala Beverages Corporation reports record Christmas liquor sales of ₹152.06 crore across the state. Chalakudy saw the highest single-day sales, exceeding ₹78 lakh.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.