ADVERTISEMENT

1991–ൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയം. പ്രധാനമന്ത്രിയായി പി.വി.നരസിംഹറാവുവിനെ കോൺഗ്രസ് ലോക്‌സഭാ കക്ഷിയോഗം തിരഞ്ഞെടുത്ത ദിവസം അദ്ദേഹം പി.സി.അലക്‌സാണ്ടറെ ഒരു സുപ്രധാന ദൗത്യമേൽപ്പിച്ചു. അലക്‌സാണ്ടർ അർധരാത്രിയോടെ ഡോ. മൻമോഹൻ സിങ്ങിന്റെ വാതിലിൽ മുട്ടിവിളിച്ചു. നല്ല ഉറക്കത്തിലായിരുന്ന മൻമോഹൻ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ അലക്‌സാണ്ടർ കാര്യം വക്തമാക്കി - ‘കേന്ദ്ര ധനമന്ത്രി പദം എറ്റെടുക്കാൻ നരസിംഹറാവു ആവശ്യപ്പെട്ടു’. പി.സി. അലക്‌സാണ്ടറിന്റെ സന്ദേശം വിശ്വസിക്കാൻ സാധിക്കാതിരുന്ന മൻമോഹൻ സിങ് അദ്ദേഹത്തെ ഗൗരവമായി എടുത്തില്ല.

പിറ്റേന്ന് രാവിലെ ചെയര്‍മാൻ എന്ന നിലയിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനില്‍ എത്തിയ മൻമോഹനെ തേടി നരസിംഹറാവുവിന്റെ ഫോൺകോൾ എത്തി. ‘‘നിങ്ങള്‍ എവിടെയാണ്? എന്തു ചെയ്യുകയാണ്? നിങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കാനുള്ള എന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അലക്‌സാണ്ടര്‍ പറഞ്ഞില്ലേ?’’.

‘‘അദ്ദേഹം എന്നോടു പറഞ്ഞു സാര്‍, പക്ഷേ ഞാന്‍ അത് വിശ്വസിച്ചില്ല’’ – മൻമോഹൻ മറുപടി നൽകി. ധനമന്ത്രിപദം ഏറ്റെടുക്കാൻ നരസിംഹറാവു പ്രേരിപ്പിച്ചതോടെ ആലോചിച്ചു പറയാമെന്നായി മൻമോഹൻ.

കുടുംബാംഗങ്ങളുമായി സംസാരിച്ച മൻമോഹന് പ്രതീക്ഷിച്ച പോലെതന്നെ എതിർപ്പാണ് നേരിടേണ്ടിവന്നത്. അതിനു കുറച്ചുകാലം മുൻപ് ലണ്ടനിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന മൻമോഹനെ അവർ നിരുത്സാഹപ്പെടുത്തി. ശരിയായി കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രീയക്കാർ അനുവദിക്കില്ലെന്നും ബലിയാടാക്കുമെന്നും പറഞ്ഞ കുടുംബാംഗങ്ങൾ, രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതുമെല്ലാം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു ശ്രമം നടത്തിനോക്കാമെന്ന് കുടുംബാംഗങ്ങളെ അറിയിച്ച മൻമോഹൻ, ധനമന്ത്രിയാകാൻ സമ്മതമെന്ന് നരസിംഹറാവുവിനെ അറിയിച്ചു.

Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
പ്രണബ് മുഖർജിക്കും സോണിയ ഗാന്ധിക്കുമൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്. 2004 സെപ്റ്റംബർ 19ലെ ചിത്രം. (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
ഇന്ത്യയുടെ 67ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ നടന്നുപോകുന്ന അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ഓഗസ്റ്റ് 15ലെ ചിത്രം. (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ന്യൂഡൽഹിയിലെ പരേഡ് ഗ്രൗണ്ടിൽ ദസറ ആഘോഷ ചടങ്ങുകൾക്കിടെ 2017 സെപ്റ്റംബർ 30ന് എടുത്ത ചിത്രം. (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)
മൻമോഹൻ സിങ്. 2013 മേയ് 21ന് എടുത്ത ചിത്രം. (PTI Photo)
Manmohan Singh | Sonia Gandhi | Rahul Gandhi | (PTI Photo/Vijay Verma)
മൻമോഹൻ സിങ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം. 2019 ഓഗസ്റ്റ് 23ലെ ചിത്രം. (PTI Photo/Vijay Verma)
Manmohan Singh ​| (PTI Photo by Atul Yadav)
ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്. 2014 ജനുവരി 3ന് എടുത്ത ചിത്രം. (PTI Photo by Atul Yadav)
Manmohan Singh | (PTI Photo/Arun Sharma)
ദി മേക്കിങ് ഓഫ് ഹീറോ എന്ന പുസ്തകത്തിന്റെ ലോഞ്ചിന് മൻമോഹൻ സിങ് എത്തിയപ്പോൾ. 2020 ജനുവരി 13ലെ ചിത്രം. (PTI Photo/Arun Sharma)
Manmohan Singh | Pranab Mukherjee | (PTI Photo by Atul Yadav)
മൻമോഹൻ സിങ്ങും പ്രണബ് മുഖർജിയും കോൺഗ്രസിന്റെ 83ാമത് പ്ലീനറി സമ്മേളനത്തിൽ. 2010 ഡിസംബർ 20ലെ ചിത്രം. (PTI Photo by Atul Yadav)
Manmohan Singh | (PTI Photo by Manvender Vashist)
ആഭ്യന്തര സുരക്ഷ എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ജൂൺ 5ന് എടുത്ത ചിത്രം. (PTI Photo by Manvender Vashist)
Manmohan Singh | Yousuf Raza Gilani | (PTI Photo by Kamal Singh)
മൻമോഹൻ സിങ്ങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ഭൂട്ടാനിൽ നടന്ന പതിനാറാമത് സാർക് ഉച്ചകോടിയിൽ. 2010 ഏപ്രിൽ 29ലെ ചിത്രം. (PTI Photo by Kamal Singh)
Manmohan Singh ​| Arun Jaitley | (PTI Photo by Subhav Shukla)
മൻമോഹൻ സിങ്ങും അരുൺ ജയ്റ്റ്‌ലിയും ‘ഇന്ത്യ ട്രാൻസ്ഫോംഡ്: 25 ഇയേഴ്സ് ഓഫ് ഇക്കണോമിക് റിഫോംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ. 2017 ഓഗസ്റ്റ് നാലിലെ ചിത്രം. (PTI Photo by Subhav Shukla)
Manmohan Singh | Sonia Gandhi | (PTI Photo by Shahbaz Khan)
മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. ന്യ‍ൂഡൽഹിയിൽ ഇന്ദിരാ ഗാന്ധി അവാർഡ് ഫോർ നാഷനൽ ഇന്റഗ്രേഷൻ പുരസ്കാരദാനച്ചടങ്ങിൽനിന്ന് 2010 ഒക്ടോബർ 31ന് എടുത്ത ചിത്രം. (PTI Photo by Shahbaz Khan)
Manmohan Singh | Barack Obama | (PTI Photo by Subhash Chander Malhotra)
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം മൻമോഹൻ സിങ്. 2010 ഏപ്രിൽ 12ന് എടുത്ത ചിത്രം. (PTI Photo by Subhash Chander Malhotra)
Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)
Manmohan Singh | Sonia Gandhi | Rahul Gandhi | (PTI Photo/Vijay Verma)
Manmohan Singh ​| (PTI Photo by Atul Yadav)
Manmohan Singh | (PTI Photo/Arun Sharma)
Manmohan Singh | Pranab Mukherjee | (PTI Photo by Atul Yadav)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Yousuf Raza Gilani | (PTI Photo by Kamal Singh)
Manmohan Singh ​| Arun Jaitley | (PTI Photo by Subhav Shukla)
Manmohan Singh | Sonia Gandhi | (PTI Photo by Shahbaz Khan)
Manmohan Singh | Barack Obama | (PTI Photo by Subhash Chander Malhotra)

മൻമോഹൻ ചുമതലയേൽക്കുമ്പോൾ രാജ്യത്തിന്റെ നാണ്യപ്പെരുപ്പ നിരക്ക് 18 ശതമാനം. വിദേശനാണ്യ നിക്ഷേപം കഷ്‌ടിച്ച് 1500 കോടി രൂപ. റിസർവ് ബാങ്കിന്റെ സ്വർണനിക്ഷേപം പോലും യൂറോപ്പിൽ പണയംവച്ചു നിത്യവൃത്തി കഴിക്കേണ്ട അവസ്‌ഥ. രണ്ടേ രണ്ടുവർഷംകൊണ്ടു മൻമോഹൻ സിങ് വിദേശനാണ്യ നിക്ഷേപം പന്ത്രണ്ടു മടങ്ങാക്കി. പുതുതായി നികുതിയൊന്നും ചുമത്താത്ത ബജറ്റ് അവതരിപ്പിച്ചും അദ്ദേഹം ഏവരെയും അമ്പരപ്പിച്ചു. ആ കാലയളവിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിന്നീടുള്ള സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകി.

English Summary:

Dr Manmohan Singh: Dr Manmohan Singh did not believe PC Alexander when told that Prime Minister Narasimha Rao wanted him to take over as the finance minister in 1991 to steer the crisis ridden Indian economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com