ADVERTISEMENT

കൊച്ചി∙ മാർക്കോ സിനിമയുടെ വ്യാജപതിപ്പ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ആളെ അറസ്റ്റു ചെയ്തു. ആലുവ സ്വദേശി ആക്വിബ് ഫനാൻ ആണ് അറസ്റ്റിലായത്. സിനിമ ഇറങ്ങിയ ഉടനെ വ്യാജപതിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. തനിക്ക് സന്ദേശം അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചു തരാമെന്നായിരുന്നു ആക്വിബ് സമൂഹമാധ്യമത്തിൽ പറഞ്ഞിരുന്നത്.

സിനിമ ആവശ്യപ്പെട്ട് സന്ദേശം അയച്ചവർക്ക് വ്യാജപ്പതിപ്പിന്റെ ലിങ്ക് അയച്ചു കൊടുത്തു. 25ന് സിനിമാ നിർമാതാക്കൾ നൽകിയ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. കേസ് നൽകിയതിനു പിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ട് അപ്രത്യക്ഷമായി. എവിടെനിന്നാണ് പകർപ്പ് കിട്ടിയതെന്ന് അറിയാൻ ആക്വിബിനെ ചോദ്യം ചെയ്യുന്നു.

English Summary:

'Marco' Movie Piracy: A person in Kochi, has been arrested for circulating a pirated copy of the Malayalam movie 'Marco' on social media. The Kochi Cyber Police investigated and apprehended Aquib Fana after a complaint from the film's producers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com