ADVERTISEMENT

തിരുവനന്തപുരം∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’ എന്നാണ് ശശി തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൻമോഹൻ ചരിത്രത്തിനു മുൻപേ നടന്നയാളാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ കഴിഞ്ഞെന്നും തരൂർ പറഞ്ഞു.

Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
പ്രണബ് മുഖർജിക്കും സോണിയ ഗാന്ധിക്കുമൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്. 2004 സെപ്റ്റംബർ 19ലെ ചിത്രം. (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
ഇന്ത്യയുടെ 67ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ നടന്നുപോകുന്ന അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ഓഗസ്റ്റ് 15ലെ ചിത്രം. (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ന്യൂഡൽഹിയിലെ പരേഡ് ഗ്രൗണ്ടിൽ ദസറ ആഘോഷ ചടങ്ങുകൾക്കിടെ 2017 സെപ്റ്റംബർ 30ന് എടുത്ത ചിത്രം. (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)
മൻമോഹൻ സിങ്. 2013 മേയ് 21ന് എടുത്ത ചിത്രം. (PTI Photo)
Manmohan Singh | Sonia Gandhi | Rahul Gandhi | (PTI Photo/Vijay Verma)
മൻമോഹൻ സിങ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം. 2019 ഓഗസ്റ്റ് 23ലെ ചിത്രം. (PTI Photo/Vijay Verma)
Manmohan Singh ​| (PTI Photo by Atul Yadav)
ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്. 2014 ജനുവരി 3ന് എടുത്ത ചിത്രം. (PTI Photo by Atul Yadav)
Manmohan Singh | (PTI Photo/Arun Sharma)
ദി മേക്കിങ് ഓഫ് ഹീറോ എന്ന പുസ്തകത്തിന്റെ ലോഞ്ചിന് മൻമോഹൻ സിങ് എത്തിയപ്പോൾ. 2020 ജനുവരി 13ലെ ചിത്രം. (PTI Photo/Arun Sharma)
Manmohan Singh | Pranab Mukherjee | (PTI Photo by Atul Yadav)
മൻമോഹൻ സിങ്ങും പ്രണബ് മുഖർജിയും കോൺഗ്രസിന്റെ 83ാമത് പ്ലീനറി സമ്മേളനത്തിൽ. 2010 ഡിസംബർ 20ലെ ചിത്രം. (PTI Photo by Atul Yadav)
Manmohan Singh | (PTI Photo by Manvender Vashist)
ആഭ്യന്തര സുരക്ഷ എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ജൂൺ 5ന് എടുത്ത ചിത്രം. (PTI Photo by Manvender Vashist)
Manmohan Singh | Yousuf Raza Gilani | (PTI Photo by Kamal Singh)
മൻമോഹൻ സിങ്ങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ഭൂട്ടാനിൽ നടന്ന പതിനാറാമത് സാർക് ഉച്ചകോടിയിൽ. 2010 ഏപ്രിൽ 29ലെ ചിത്രം. (PTI Photo by Kamal Singh)
Manmohan Singh ​| Arun Jaitley | (PTI Photo by Subhav Shukla)
മൻമോഹൻ സിങ്ങും അരുൺ ജയ്റ്റ്‌ലിയും ‘ഇന്ത്യ ട്രാൻസ്ഫോംഡ്: 25 ഇയേഴ്സ് ഓഫ് ഇക്കണോമിക് റിഫോംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ. 2017 ഓഗസ്റ്റ് നാലിലെ ചിത്രം. (PTI Photo by Subhav Shukla)
Manmohan Singh | Sonia Gandhi | (PTI Photo by Shahbaz Khan)
മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. ന്യ‍ൂഡൽഹിയിൽ ഇന്ദിരാ ഗാന്ധി അവാർഡ് ഫോർ നാഷനൽ ഇന്റഗ്രേഷൻ പുരസ്കാരദാനച്ചടങ്ങിൽനിന്ന് 2010 ഒക്ടോബർ 31ന് എടുത്ത ചിത്രം. (PTI Photo by Shahbaz Khan)
Manmohan Singh | Barack Obama | (PTI Photo by Subhash Chander Malhotra)
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം മൻമോഹൻ സിങ്. 2010 ഏപ്രിൽ 12ന് എടുത്ത ചിത്രം. (PTI Photo by Subhash Chander Malhotra)
Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)
Manmohan Singh | Sonia Gandhi | Rahul Gandhi | (PTI Photo/Vijay Verma)
Manmohan Singh ​| (PTI Photo by Atul Yadav)
Manmohan Singh | (PTI Photo/Arun Sharma)
Manmohan Singh | Pranab Mukherjee | (PTI Photo by Atul Yadav)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Yousuf Raza Gilani | (PTI Photo by Kamal Singh)
Manmohan Singh ​| Arun Jaitley | (PTI Photo by Subhav Shukla)
Manmohan Singh | Sonia Gandhi | (PTI Photo by Shahbaz Khan)
Manmohan Singh | Barack Obama | (PTI Photo by Subhash Chander Malhotra)

ശശി തരൂരിന്റെ ഫെയ്സ്ബുക് കുറിപ്പ്:

ഡോ. മൻമോഹൻ സിങ്, ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്...വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുൻപേ നടന്നയാളാണ്...

ഡോ.സിങ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യഭദ്രതാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു.

ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ, അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ.

അങ്ങു നയിച്ച മന്ത്രിസഭയിൽ രണ്ടു തവണയായി മൂന്നു വർഷക്കാലം അങ്ങയുടെ സഹപ്രവർത്തകനായിരുന്ന എനിക്ക് താങ്കൾ വഴികാട്ടിയായിരുന്നു. ഇന്ത്യയ്ക്കു ഗുണകരമായ തീരുമാനങ്ങൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ.സിങ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി. അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു അങ്ങു നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ അങ്ങയോട് അന്നത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകൾ ഒന്നൊന്നായി നെഞ്ചിലേൽക്കുമ്പോഴും അങ്ങ് സ്വന്തം കർത്തവ്യത്തിൽ മാത്രം മുഴുകി.

വാചാലമായ എത്രയെത്ര പത്രസമ്മേളനങ്ങൾ എങ്കിലും അങ്ങയെ അവർ മൗനി എന്നു വിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങൾ എടുത്തുവെങ്കിലും അവർ താങ്കളെ ദുർബലൻ എന്നു വിളിച്ചു. ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കൾ. കാലവും ചരിത്രവും സാക്ഷി പറയുന്നു ...

താങ്കളായിരുന്നു ശരി എന്ന്... നന്മ നിറഞ്ഞ ശരി....

പ്രണാമം ഡോ. മൻമോഹൻ സിങ്

(1932 - 2024)

English Summary:

Shashi Tharoor tribute to Dr.Manmohan SIngh : A tribute to Dr. Manmohan Singh, former Prime Minister of India, penned by Shashi Tharoor, highlighting his economic achievements and unwavering commitment to the nation despite facing unfair criticism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com