ADVERTISEMENT

പത്തനംതിട്ട ∙ സിപിഎം ജില്ലാ സമ്മേളനത്തിനു തൊട്ടു മുൻപ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് ചേർത്തവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടെന്ന് ആക്ഷേപം. വിവിധ പാർട്ടികളിൽ മുൻപു പ്രവർ‍ത്തിച്ചവരാണ് ഇന്നലെ സിപിഎമ്മിൽ ചേർന്നത്. പൊലീസിന്റെ റൗഡി ലിസ്റ്റി‍ലും കാപ്പാ ശുപാർശ പട്ടികയിലും ഉൾപ്പെട്ടവർ ഇന്നലെ പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തെന്നാണ് ആരോപണം.

ആർഎസ്എസ്, ബിജെപി, കോൺഗ്രസ് തുടങ്ങിയ സംഘടനകൾ വിട്ടുവന്ന ഇരുന്നൂറോളം യുവാക്കൾ സിപിഎമ്മിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നാണ് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സാമൂഹിക മാധ്യമങ്ങളിൽ ചിത്രമടക്കം പങ്കുവച്ച പോസ്റ്റിൽ അവകാശപ്പെടുന്നത്.

ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ഏരിയാ സെക്രട്ടറി എം.വി.സഞ്ജു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി.നിസാം തുടങ്ങിയവർ ഇന്നലെ പത്തനംതിട്ടയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com